Tuesday, 14 July 2020

Egoist


Mental pictures
Forlorn appetite
Who’s to be burdened?
Brain, a divorcee,
Narcissistic sage
Nights always at its peak
Selfless body?
Nomore! Nomore
Fodder for brain
Nomore Nirvana.
Nomore satiated mental pictures.
Tabula rasa. Sleep.

A Pair


Two middle fingers on both the hands. A Pair, Equals.
3 + 3 = 2, A Pair, Couple.
They lie on each other, but in opposite directions.
They make a circle together, clock wise and anti clock wise.
They point at each other, one eastwards and other westwards. Waywards.
Eyes pleasing, a cross.
Down they face, rightwards down, leftwards down.
A Pair, they call themselves. Couple.

A Casual Elegy

Distrustful doubts

Erased expressions
Futile fancies
Exaggerated echoes
Dejected desires

-Widowed Wisdom-

Sunday, 22 May 2016

ചിരി..!

പരസ്പരം ഒരുപാട് സ്നേഹിക്കുന്നവരുടെ മുഖം കാലം ചെല്ലുന്തോറും ഒരേ പോലെയാകും എന്ന് നീ കേട്ടിട്ടില്ലേ..?
ഇല്ല..
എന്നാ അങ്ങനെ ഉണ്ട്...നീ സൂക്ഷിച്ചു നോക്കിയാലറിയാം...നമ്മുടെ മുഖം എവിടെയൊക്കെയോ ഒരേ പോലെയാണ്...
ഞാൻ മനസ്സിൽ ചിരിച്ചു...എനിക്ക് ഇത് പണ്ടേ തോന്നിയിട്ടുള്ളതാ...പക്ഷെ..ഞാൻ പറഞ്ഞില്ല...ഓ..എന്തിനാ വെറുതെ...പക്ഷെ...മനസ്സിൽ ഒരുപാട് സന്തോഷം തോന്നി...
ഫോട്ടോ നോക്കട്ടേന്നു പറഞ്ഞു നോക്കി..
ശരിയാ ..പക്ഷേ..മൂക്ക് ഒരേ പോലെയല്ല..:)
പക്ഷേ...ഏതാണ്ടൊക്കെ ഒരേ പോലയല്ലേ...?
അതേ..
അവന്റെ ചിരി ഭയങ്കര രസമുണ്ട്...നിഷ്കളങ്കമായ ചിരിയാണ്..കുസൃതി നിറഞ്ഞ ചിരി..!

Wednesday, 4 May 2016

My Senseless Son..!!



The pages between the beginning and the end is crumbled
Its being torn away by my senseless son.
“Son, stop doing it”. I warned him.
Huh.? Is that a warning..?
No..! It is a form of pleading.
Yes..! Am begging to my own small senseless kid..!
Now..I can see it..
The beginning is encircled by the mist of dust.
Its reaching for the end.                              
Yeah..Go on..! You can do what you feel like.
Why should you care for me..right?
Hurray..! Something flashed inside my head.
I got it..!!
It is not my son who is senseless.
Its me..!! Am that woman..
The senseless product of my son..!

Sunday, 27 March 2016

ഉയിർപ്പ്

എന്റെ സ്വപ്‌നങ്ങൾ അവർക്ക് വലിയ മാലിന്യക്കൂമ്പാരമായിരുന്നു.
കപട പരിസ്ഥിതി പ്രവർത്തകർ വന്നു അതിനെ കത്തിച്ചു ചാമ്പലാക്കി.
ഇനി എന്ത് എന്ന ചോദ്യത്തിനു ഉത്തരമായി എന്റെ ശരീരം അവർ കണ്ടെടുത്തു ചുട്ടു.
നാശം അവസാനിച്ചല്ലോ എന്ന് അവർ കരുതിക്കാണണം
പക്ഷേ..വീണ്ടും ജനിക്കാനുള്ള വിത്തുകൾ പാകിയിട്ടാണ് ഞാൻ എന്നെ കൊടുത്തത്.
എന്റെ ഔദാര്യം ആയിരുന്നു അതെന്നു പോലും അവർക്ക് മനസിലായില്ല.
എന്റെ പൂർവകാല അന്ധധയാണ് അവരെ ബാധിച്ചിരിക്കുന്നത്.

അന്ത്യമില്ല ഒന്നിനും.

വരും കാലങ്ങളിൽ വീണ്ടും എന്നെ കണ്ടാൽ പേടിക്കരുത്.
അവർ ഭയപ്പെട്ടു ഓടിയൊളിക്കും എന്ന് എനിക്ക് അറിയാം.
എന്നാലും ഒരു മുന്നറിയിപ്പ് കൊടുത്തു എന്ന് മാത്രം.
അന്ത്യമില്ലാത്ത ഒന്നിനെയാണല്ലോ അവർ കൊല്ലാൻ നോക്കിയത് എന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു.
കാപട്യം ഇല്ലാത്ത എന്റെ സ്വപ്നങ്ങളെയാണ് അവർ അന്ന് ചുട്ടു കരിച്ചത്.

അന്ത്യമില്ല ഒന്നിനും എന്ന് മനസ്സിലാക്കിക്കൊള്ളുക.

Saturday, 26 March 2016

മരണം

പഴയ കുറിപ്പുകളിലേക്ക് ഒന്ന് നോക്കിയതേയുള്ളൂ. മനസ്സിലെ വിറയൽ ഒരു പുഞ്ചിരിയിൽ ഒതുക്കി കടലാസ് നീക്കി വച്ചു.

Tuesday, 19 January 2016

ഒരുപാട് ഇഷ്ടങ്ങൾ.

ഒന്നായ ഇഷ്ടങ്ങൾ

.ചിരിച്ചു തള്ളിയ ഇഷ്ടം
.കണ്ണീർതുള്ളിയിലെ മഴവില്ല് കാൺകെ കണ്ണിൽ കുത്തിയ ഇഷ്ടം
വേദന പുറത്തു കാട്ടാതെ വീണ്ടും കരഞ്ഞു കാണിച്ചപ്പോൾ കണ്ണിൽ ചുംബിച്ച ഇഷ്ടം (പിന്നീടാണ് അറിഞ്ഞത് അത് വേദനയുടെ കണ്ണീർ ആണെന്ന്..)
.പൊട്ട കിണറ്റിലെ തവളയാണ് നമ്മൾ എന്ന് അപ്പൻ അപ്പൂപ്പന്മാർ ഒരുമിച്ചു അടച്ചാക്ഷേപിച്ചപ്പോൾ ആരും കാണാതെ പോയി കിണറ്റിൽ ചാടി അവിടെ പേക്രോം പേക്രോം എന്ന് കാറി കൊണ്ടിരുന്ന തവളയെ പിടിച്ചു പ്ലാസ്റിക് കൂട്ടിൽ അടച്ചു തീറ്റ കൊടുത്തപ്പോൾ ഉണ്ടായ ഇഷ്ടം
.മൃദുലമല്ലാത്ത നിന്റെ കൈവിരലിൽ മഷി ഇട്ടു നോക്കിയാലും തഴമ്പില്ലാത്ത എന്റെ കൈ വിരലുകൾ കൊണ്ട് ഇക്കിളിയാക്കിയപ്പോൾ ഉണ്ടായ ഇഷ്ടം
.സൂര്യൻ അസ്തമിക്കാറായപ്പോ ഒരുമിച്ചു ജനലരികിൽ നിന്ന് നീ അറിയാതെ നിന്നെ നോക്കിയപ്പോ ഉണ്ടായ ഇഷ്ടം ( കണ്ണ് മഞ്ഞു തുള്ളി പൊഴിക്കുന്നുണ്ടായിരുന്നു)
.ചന്ദ്രനെ നോക്കി ഞാൻ കരഞ്ഞപ്പോൾ പിടിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചപ്പോഴുണ്ടായ ഇഷ്ടം ( അന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല കിട്ടുമെന്ന്)
.സ്ലേടിൽ മഷിക്കുപ്പി പൊട്ടിച്ചു ഒഴിച്ച് അത് കൊണ്ട് ആനയെ വരയ്ക്കാൻ ശ്രമിച്ചപ്പോൾ..എന്റെ ചെവിക്കു പിടിച്ചു തിരിച്ചപ്പോഴുണ്ടായ ഇഷ്ടം.
.
.
.
.
.
ഇഷ്ടങ്ങൾ തീരില്ല ഇവിടെ.യഥാർത്ഥ ഇഷ്ടങ്ങൾ ഇതൊക്കെ ആണെന്ന് ഒരുമിച്ചു പറയുമ്പോഴുണ്ടാകുന്ന ഇഷ്ടമാണ് എന്റെ ഇഷ്ടം(നമ്മുടെ) സന്തോഷത്തിന്റെ ഈ ഇഷ്ടകാലം ഒരു വാക്കിൽ വേണമെങ്കിൽ അവസാനിക്കാം എന്ന് ഓർക്കുമ്പോഴുണ്ടാകുന്ന വേദനയെ ഇഷ്ടം എന്ന് വിളിക്കുന്ന നമ്മൾ യഥാർത്ഥത്തിൽ വട്ടന്മാരാണ്

സ്വബോധം നഷ്ടമായത് കൊണ്ട് എന്ത് വേണമെങ്കിലും കാറിക്കൂവാലോ എന്ന ആശ്വാസമാണ് ഇന്ന് നമ്മുക്കുള്ളത്.

Friday, 25 December 2015

പരാജയം

നീണ്ടു കിടക്കുന്ന ഈ നനവാർന്ന പാടവരമ്പത്തൂടെ നടക്കുമ്പോൾ എനിക്ക് മുമ്പേ ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി ഇതിലെ ഓടിയ മനുഷ്യാത്മാക്കൾ എന്നെ രണ്ടു വശത്ത് നിന്നും വിളിക്കുന്നു.


"ചോരയ്ക്ക് വേണ്ടി കിതച്ചു ഓടിയതാണ്...പരിഹസിക്കരുത്.."


ഒന്നും പറയാനാവാതെ തല താഴ്ത്തി നില്ക്കാനെ സാധിച്ചുള്ളൂ...


 "എന്നെ ശപിക്കരുതേ..ജനിച്ചു വീണ രാജകൊട്ടാരത്തിൽ നിന്ന് ഓടിയകലാൻ ശ്രമിക്കുകായിരുന്നു   അറിവ്  വച്ച നാൾ മുതൽ...നമ്മുക്ക് വേണ്ടിയുള്ള പടയോട്ടം..അത് ഇന്ന് അവസാനിക്കുമെന്ന    ആശ്വാസത്തിൽ..ആഗ്രഹത്താൽ..മനസ്സ് നിറഞ്ഞതായിരുന്നു.."


 " ആരുമില്ലാതായ എന്റെ മുമ്പിൽ നിങ്ങളുടെ മുഖം  മാത്രം...ആത്മാക്കളെ   ഇതാ ഞാൻ...."


എല്ലാം ശുഭം..നിദ്ര..കറുപ്പ്..!!

Wednesday, 23 December 2015

ഒരു തുള്ളി ചോര മണ്ണിൽ വീഴ്ത്തി
ചേറുണ്ടാക്കി നെറ്റിയിൽ പൂശി
 നീ മുമ്പേ നടന്നു
തിരിഞ്ഞു നോക്കല്ലേ എന്ന്
മനസ്സിൽ ആവർത്തിച്ചു പ്രാർത്ഥിച്ചു
ഞൊണ്ടി ഞൊണ്ടി ഞാൻ പുറകിൽ നടന്നു
പോകുന്ന വഴിയിൽ
ഒരു വലിയ ഗർത്തമുണ്ടാവും
അതിൽ നീ വീഴും
മനസ്സിൽ പറഞ്ഞു 
രക്ഷിക്കാനെന്ന വ്യാജേനെ
നമ്മുക്ക് ഭോഗിക്കാം
എവിടുന്നോ വെളിച്ചത്തിന്റെ ഒരു വെള്ള
ചുറ്റും കുറെ കല്ല്‌ കുഞ്ഞുങ്ങൾ
കറുത്തിരുണ്ട നിന്റെ മുഖം
മാത്രം കണ്ടില്ല
കുഞ്ഞുങ്ങൾക്കിടയിൽ കിടന്നു ഒരു
ഒരു വലിയ കല്പ്രതിമയായി മാറിയ
എന്റെ മരണം നാളുകൾക്കു
മുമ്പേ കഴിഞ്ഞിരുന്നു

Monday, 21 December 2015

സ്വപ്നത്തിന്റെ പുറകെ

നിന്റെ എഴുത്തുകളിലൂടെ ഇന്നാണ് കടന്നു പോയത്...ഇത്രയും നാളും മനപ്പൂർവം ഒഴിവാക്കിയ ഒന്നായിരുന്നു അത്...ഇന്നലെ നീ എന്നെ സ്വപ്നത്തിലൂടെ സന്ദർശിച്ചു...അത് വെറുമൊരു കൂടി കാണിച്ച മാത്രമല്ലായിരുന്നു...നമ്മൾ ജീവിച്ചു...സമൂഹത്തിന്റെ ബന്ധനങ്ങളിൽ നിന്നെല്ലാം ഓടിയൊളിച്ചുള്ള ജീവിതം..
എനിക്ക് നിന്നെ ഇഷ്ടമാണ് കുഞ്ഞേ...പക്ഷേ ..നീ ആരെ ആഗ്രഹിക്കുന്നോ..അയാളുടെ ശ്വാസം ഞാനാണ്...നിന്റെ തൂലികയിൽ നിന്നും വിടർന്നു വരുന്ന പൂവുകളിൽ ഒന്നിന്റെയെങ്കിലും  ഇതളാകാൻ ഞാൻ കൊതിക്കുന്നു ഈ നിമിഷം..
ഫീലിംഗ് കണ്ഫ്യൂസ് എന്ന് പറഞ്ഞു ഫേസ് ബുക്കിൽ ഒരു പോസ്റ്റ്‌ ഇട്ടാൽ തീരാവുന്ന പ്രശ്നം മാത്രമാണിതെന്ന് എനിക്കറിയാം..പക്ഷേ..ഒന്നിനും മനസ്സ് സമ്മതിക്കുന്നില്ല...
എനിക്ക് നിന്നോടുള്ളത് എന്താണ് കുഞ്ഞേ...
ഇഷ്ടത്തോടോപ്പമുള്ളത് ഇഷ്ടക്കേടാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല..ഒളിച്ചു നിന്ന് ഞാൻ നിങ്ങളെ നോക്കി കണ്ടോളാം...ഞാൻ ശ്വാസമായി മാറിയ എന്റെ നിറത്തിനോട്..." നിന്നെ ഞാൻ പ്രണയിക്കുന്നു.."..നിങ്ങൾ ഒന്നാവുക...ഒരു സഞ്ചി നിറയെ  ഒരിക്കലും അലിയാത്ത മഞ്ഞു കട്ട നിങ്ങൾക്ക് ഞാൻ സമ്മാനമായി  തരാം...മേഘങ്ങൾക്കിടയിൽ അത് സൂക്ഷിച്ചു വച്ചിട്ടുണ്ട്.. 

Memories - An Analysis

I construct my own past. There’s no truth in it. Though I write about the life I lived I write as an outsider of my own body.  Memories are ...