Monday, 17 August 2015

വീണ്ടുമൊരു നുഴഞ്ഞുകയറ്റം..

       പ്രണയത്തിന്റെ പൊള്ളയായ സത്യത്തെപ്പറ്റി അഗാതമായി ചിന്തിച്ചുക്കൊണ്ടിരുന്ന സമയത്താണ് എനിക്ക് ഒരു സുഹൃത്തിനെ കിട്ടിയത്...എപ്പോഴും വായനാലോകത്തുള്ള നക്ഷത്രങ്ങളെയും ചന്ദ്രനെയും കൂട്ട് പിടിച്ചു അവരുടെ കൂടെ സഹവസിക്കുന്ന ഒരു "ബുദ്ധിജീവി" കുട്ടി...മറ്റുള്ളവരുടെ ജീവിതത്തിന്റെയും മനസ്സിന്റെയും വേര് സംസാരത്തിലൂടെ മാന്തിയെടുക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തുന്ന നിലയ്ക്ക് ഈ കുട്ടിയെ ശെരിക്കുമൊന്നു അറിയണമെന്ന് തോന്നി...അതിന്പ്രകാരം...ഓരോ നിമിഷവും അവരുടെ കൂടെ ചിലവഴിക്കുനതിനു ഞാൻ  കാരണങ്ങൾ പിടിച്ചുകൊണ്ടേയിരുന്നു...

         അവിടെ..ഒരു യാത്ര തുടങ്ങുകയായി...വിചാരങ്ങൾക്കപ്പുറം പ്രണയത്തിന്റെ നിഗൂഡത അറിഞ്ഞിട്ടുള്ള ഒരു വ്യക്തിയായിരുന്നു എന്റെ സുഹൃത്ത്...അവരുടെ ദിവ്യാനുഭവം പങ്കുവെക്കുന്നതിൽ നിന്നും ഭാഷ ചിലപ്പോഴൊക്കെ ഒളിച്ചോടുന്നതായിതോന്നുകയുണ്ടായി...പക്ഷെ...എന്തിരുന്നാലും...ശരീരത്തിന്റെ തടാകമായ കണ്ണ്..ആ ഒരു കുറവ് വെളിച്ചത്തു കൊണ്ടുവന്നതേയില്ല...മരിച്ചു മണ്ണടിഞ്ഞു പോയ ആ മനുഷ്യനോടുള്ള എന്റെ കൂട്ടുകാരിയുടെ ബന്ധം...എന്റെ കാഴ്ചപ്പാടുകൾ  മാറ്റിമറിച്ചു എന്ന് തന്നെ പറയാം...

         പ്രണയത്തിനു കാലമില്ല...അതിനു പൊള്ളയായ സത്യങ്ങളില്ല...മറിച്ചു ...വിശുദ്ധ സത്യമാണുള്ളത്...ജീവിതമൊരു ആഘോഷമാക്കുകയാണ് എന്റെ കുട്ടി..."ചിലപ്പോഴൊക്കെ ഭ്രാന്തു പിടിക്കും" എന്ന എന്റെ കുട്ടീടെ പ്രസ്താവന എന്നെ എന്തൊക്കെയോ വൈകാരിക തലത്തിലേക്കു ഓടിച്ചു...പക്ഷെ...അവരുടെ മുഖത്ത് ഞാൻ ദർശിച്ചതു പ്രണയത്തിന്റെ മൂർത്തിഭാവമായിരുന്നു....ജീവൻ അവശേഷിക്കുന്ന കാലമൊക്കെയും തന്റെ പ്രണയിതാവിനെയും സ്വപ്നം കണ്ടു ജീവിക്കും എന്ന ആത്മവിശ്വാസം...

Friday, 14 August 2015

Lacuna

the Golden Globe may rise tomorrow
but the one who’s destined to light the world will never be.

the peaceful sleep has captured and imprisoned him
He is thoughtless of its painful reality
He lies unconsciously under the yoke of the mighty Thanatos
the world tries majestically to pull
Him down from His dark mysterious chair
but they are torn apart for their passionate action
The boy lies merrily unaware of the duels
He is cheerful provided that he took
pills given by the disloyal Hypnos

the Golden Globe may rise tomorrow
but the one who’s destined to light the world will never be.


Thursday, 13 August 2015

നേരിനപ്പുറം

               ഒരു നിറത്തിനു വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്...ഹാ..!! ശ്യൂനതയാണ് ചുറ്റും..ശ്യൂനത കറുപ്പെന്നാണ് പറഞ്ഞു പഠിപ്പിചേക്കുന്നത്....എന്തിനാവോ അത്...അതും ഒരു നിറമല്ലേ..കടുത്ത നിറം...വിഘ്ട ചിന്താഗതിക്ക് പ്രാധാന്യം കൊടുക്കേണ്ട സമയം ആയില്ല എന്ന തോന്നൽ...വർഷങ്ങളുടെ കഠിനാദ്ധ്വാനമാണ് അങ്ങനെ മനസ്സിനെ ചിന്തിക്കാൻ സഹായിക്കുന്നത്...കാലത്തിനു എതിരെയുള്ള നീക്കമാണ് അതെന്നു തോന്നുന്നു..എവിടെ നോക്കിയാലും വിഘടനവാദികൾ...ഹവൂ..എന്താ ഇത്..? എല്ലാർക്കും മനശാന്തി നഷ്ടപ്പെട്ടുവോ...അറിയില്ലല്ലോ..

             എന്തിരുന്നാലും...എങ്ങനെ ആണെങ്കിലും..എനിക്ക് ജീവിക്കാൻ നിറം വേണം..അത് തേടി നടപ്പ് തുടങ്ങിയിട്ട് നാൾ  കുറെ ആയി...ഒരു പിടിവള്ളി..."എന്തിനാണ് കുഞ്ഞേ നീ ഇങ്ങനെ നിറത്തിനെ പ്രണയിക്കുന്നേ..??"...ഒരു മുത്തശ്ശി ചോദ്യവുമായി വരുന്നു...പിടിച്ചു അങ്ങ് ഒരു തള്ള് കൊടുക്കാൻ തോന്നി...എവിടെ...ഞാൻ എന്റെ പ്രതികാരം ഒരു പുഞ്ചിരിയിൽ ഒതുക്കി മുമ്പോട്ടു നടന്നു..അതാണ്‌ നല്ലതെന്ന് തോന്നി..

            അങ്ങനെ..നടന്നു നടന്നു...ഞാൻ ഒരു താഴ്വരയിൽ എത്തപ്പെട്ടു...നിറങ്ങളാണ് എനിക്ക് ചുറ്റും...മഞ്ഞയും പച്ചയും ചുവപ്പും വെളുപ്പുമെല്ലാം...പക്ഷെ...ഒരു പ്രത്യേക തരം നിർവികാരതയാണ്‌ എനിക്ക് അനുഭവപ്പെട്ടത്....അത്ഭുതപെട്ടു പോയി ഞാൻ...തേടി നടന്നു എത്തപ്പെട്ടപ്പോ...വേണ്ട പോലും.....അത്ഭുതപെടൽ ഒരു തരം വെറുപ്പായി മാറുന്നത് ഞാൻ അറിഞ്ഞു..സ്വന്തം ആത്മാവിനോടുള്ള വെറുപ്പ്‌..എന്താ ഇങ്ങനെ..ആലോചിച്ചു കുറെ നേരം...ഇരുന്നു ഇരുന്നു..അത് മയക്കത്തിലാണ് അവസാനിച്ചത്‌..

            ഞാനിപ്പോൾ ഇരിക്കുന്നത് അതെ താഴ്വരയിലാണ്...പക്ഷെ...മുമ്പേ കണ്ട നിറങ്ങളില്ല..പകരം ഒരു കറുത്ത ''ശ്യൂനത"...ചൂടും കുളിരും എന്നെ തഴുകുന്നതു പോലെ...കയ്യും കാലും ഒക്കെ വിറക്കുകയാണ്..കണ്ണിൽ നിന്നും  ചൂട് മഞ്ഞു പെയ്യുനത് പോലെ..ഒരു സ്വർഗീയാനുഭവം....ഹാ..!! മരിച്ചു സ്വർഗത്തിൽ എത്തപ്പെട്ടുവോ...നിറത്തിന് വേണ്ടിയുള്ള എന്റെ യാത്ര പൂർണമാവുകയാണിവിടെ ...''വിഘടത''  ഇല്ലാത്ത ഒരേയൊരു പ്രണയസാക്ഷാത്കാരം...

വേലിയേറ്റം

          അഗാധതയിലെക്കുള്ള യാത്രയാണ്..ആഗ്രഹവും സ്വപ്നവും കൊണ്ട് ചെന്ന് നിർത്തിയതോ നിന്റെ മുമ്പിലും..പക്ഷെ...ഒരു സ്പർശത്തിന്റെ അകലമുണ്ടായിരുന്നു..എന്തിനോ വേണ്ടി കൊതിക്കുന്ന നിന്റെ മനസ്സിലേക്കുള്ള അകലമാണ് അത്...തിരിച്ചറിവിന്റെ ഒരു കണിക പോലും ഇല്ലാതിരുന്ന കാലത്തുള്ള യാത്ര...അതിനാൽ...മായയിൽ വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്...ഒരു  ''ഉട്ടോപ്പ്യൻ  ലോകം"..ഹാ..!! ചിരി വരുന്നല്ലോ...ഒരു ചിരിയിൽ മാത്രം ഒതുക്കി ഉള്ളു നിറയ്ക്കണം...അതാണ്‌ ആഗ്രഹമിപ്പോൾ...
             
            നേടിയതെന്തോ...അത് ഉപേക്ഷിച്ചു...നഗ്നതയിലെക്കുള്ള ഓടിക്കേറൽ...ഓരോ ചുവടിലും ഭയം ഒരു വില്ലൻ കണക്കെ ഒളിഞ്ഞിരിപ്പുണ്ട്..ചുവപ്പും വെള്ളയുമാണ് നിറമിപ്പോൾ..ചിലപ്പോ..ശ്യൂനതയാണ്...കറുപ്പ്..ഹോ..

            നീണ്ട കാത്തിരിപ്പിന് ശേഷമുള്ള  ഒരു യാത്രയാണിന്ന്...നീലയും പച്ചയും നിറയെ ഉള്ള ഒരു കുന്നിനു ചെരുവിലെക്കുള്ള...തെളിഞ്ഞ യാത്ര..കാറ്റും മഴയും ഉണ്ട് കൂട്ടായി...പക്ഷെ..നിറം എവിടെയോ പോയി ഒളിച്ചു..അത് സാരമില്ല എന്ന് വിശ്വസിക്കുകയാണ് ഞാനിന്നു..കാരണം...എത്തിപ്പെടണം എനിക്ക്...അഗാധതയിൽ...അവിടെ..കറുപ്പല്ല...മറിച്ചു..ചൂടാണ്...നിറമാണ്..നീലാകാശത്തിന്റെ നിറം..പച്ച പരവതാനിയുടെ നിറം...ഹാവൂ ..സന്തോഷമാണ്..യാത്ര  തുടങ്ങുകായി...   

Thaw

Light the vague
streaks of pain
in the very motion of life.

Its black and bleak
blunt and sharp
its the way of self-revival.

The love that has gone cold
shall melt and turn warm
its the act of revival.

Love the pain of love.

Memories - An Analysis

I construct my own past. There’s no truth in it. Though I write about the life I lived I write as an outsider of my own body.  Memories are ...