Friday, 25 December 2015

പരാജയം

നീണ്ടു കിടക്കുന്ന ഈ നനവാർന്ന പാടവരമ്പത്തൂടെ നടക്കുമ്പോൾ എനിക്ക് മുമ്പേ ലക്ഷ്യത്തിൽ എത്തി ചേരാൻ വേണ്ടി ഇതിലെ ഓടിയ മനുഷ്യാത്മാക്കൾ എന്നെ രണ്ടു വശത്ത് നിന്നും വിളിക്കുന്നു.


"ചോരയ്ക്ക് വേണ്ടി കിതച്ചു ഓടിയതാണ്...പരിഹസിക്കരുത്.."


ഒന്നും പറയാനാവാതെ തല താഴ്ത്തി നില്ക്കാനെ സാധിച്ചുള്ളൂ...


 "എന്നെ ശപിക്കരുതേ..ജനിച്ചു വീണ രാജകൊട്ടാരത്തിൽ നിന്ന് ഓടിയകലാൻ ശ്രമിക്കുകായിരുന്നു   അറിവ്  വച്ച നാൾ മുതൽ...നമ്മുക്ക് വേണ്ടിയുള്ള പടയോട്ടം..അത് ഇന്ന് അവസാനിക്കുമെന്ന    ആശ്വാസത്തിൽ..ആഗ്രഹത്താൽ..മനസ്സ് നിറഞ്ഞതായിരുന്നു.."


 " ആരുമില്ലാതായ എന്റെ മുമ്പിൽ നിങ്ങളുടെ മുഖം  മാത്രം...ആത്മാക്കളെ   ഇതാ ഞാൻ...."


എല്ലാം ശുഭം..നിദ്ര..കറുപ്പ്..!!

No comments:

Post a Comment

Memories - An Analysis

I construct my own past. There’s no truth in it. Though I write about the life I lived I write as an outsider of my own body.  Memories are ...