Tuesday, 29 September 2015

തിരസ്കരണം..


നിന്റെ വിയർപ്പിൻ തുള്ളിയിലെ ഒരു കണികയെങ്കിലും ആകാൻ ഞാൻ ഒരിക്കൽ ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണ്....പക്ഷേ...എന്ന് നീയെന്നെ തള്ളിപറഞ്ഞോ...അന്നാണ് ഞാൻ ആദ്യമായി തീരുമാനമെടുക്കാൻ പഠിക്കുന്നത്...എന്നെ പ്രാപ്തയാക്കിയതിനു അങ്ങേക്ക്...കണ്ണീരിൽ കുതിർന്ന നന്ദി... സ്വയമേ ചതിച്ചുള്ള തീരുമാനമായിരുന്നു അതെന്നു മനസ്സിലാക്കാൻ കാലങ്ങളോ യുഗങ്ങളോ വേണ്ടി വന്നില്ല...മറിച്ചു...വെറുമൊരു നിമിഷം...

കാലങ്ങളോളം നീണ്ടു നിക്കുമെന്ന് കരുതിയ ഈ പ്രതിഭാസം...നമ്മുടെ രണ്ടാളുകളുടെയും കഴിവുകേട് നിമിത്തം...പൊട്ടിത്തെറിച്ചു പോയി....ചിരിയാണ് വരുന്നത്...പൊട്ടിച്ചിരിച്ചു പുല്ല്ച്ചാടികളെ പോലെ ചാടിച്ചാടി നടന്നിരുന്ന നിമിഷത്തെ ഓർത്തു ലജ്ജിക്കുക തന്നെ വേണം...ലജ്ജിച്ചു...തല താഴ്ത്തി...നാണക്കേട്‌ കൊണ്ട് പുറത്തിറങ്ങാൻ വയ്യാതെ...അടുത്ത് കാണുന്ന ഏതെങ്കിലും ഒരു എലിയുടെ മാളത്തിൽ കയറി ഒളിക്കണം...രാത്രി സഞ്ചാരവും ആവാം....

എന്തിനാണ് ഇങ്ങനെയെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല...ഒരുതരം മരവിപ്പ്...നടു റോഡിൽ നിന്നും അതാ രണ്ടു പട്ടികൾ സ്നേഹസംഭാഷണം നടത്തുന്നു...ലോകം അത് കാണുന്നു...പ്രോത്സാഹിപ്പിക്കുന്നു....പക്ഷേ...മനുഷ്യബന്ധങ്ങൾ....പട്ടികളെക്കാൾ വില കുറഞ്ഞവരാണോ മനുഷ്യർ...ആലോചിക്കേണ്ടിയിരിക്കുന്നു...സ്നേഹത്തിനും പ്രേമത്തിനും കടിഞ്ഞാണ്‍ ഇടാത്ത സമയം...കാലം...എന്തിനാണ് എന്നെ തിരസ്കരിച്ചത് എന്ന് ചോദിക്കാൻ ഞാൻ ആളല്ല...ചില പ്രതിഭാസങ്ങൾ...നശ്വരമാണ്...ചിലത്..അനശ്വരവും...അതിനാൽ....എന്നിൽ..നീ മരിക്കുന്ന അന്ന്...ഞാൻ വരും..നിന്റെ അടുക്കൽ...ഒരിക്കൽ..നീ ചെയ്ത ശരിയെ അനുമോദിക്കാൻ...

നീ കാത്തിരിക്കുകയാവും അന്ന്...നിന്റെ പ്രണയത്തിനും ശേഷം..വെറുപ്പിനും..പാത്രമായ എന്റെ വരവിനു വേണ്ടി...അന്ന് ചിലപ്പോ...നീ എന്നെ പ്രണയിക്കും...പക്ഷേ...എനിക്കത് മടക്കിത്തരാൻ ഒക്കുവോ...അറിയില്ല...ഇല്ലാന്ന് പറയുന്നതായിരിക്കും നന്ന്...അനുമോദനം സ്വീകരിച്ചു...എന്നെ പറഞ്ഞു വിടാൻ നീ മടിക്കും...എന്റെ കൈത്തണ്ടിൽ പിടിച്ചു...യാചിക്കും...പക്ഷേ...കാലത്തിന്റെ ചേറിൽ വീണു ഞാൻ...തിരിഞ്ഞു നടക്കും...

ഒരു കണ്ണുനീർ തുള്ളി പോലും പൊഴിക്കാനാവാതെ...

Tuesday, 22 September 2015

പ്രഹസനം..

മരം വെട്ടികീറി ചോര കുടിക്കണം...വിയർത്തു കുളിച്ചു ഉപ്പു രസിക്കണം...കരഞ്ഞു കൂവണം...ആരാലും ശ്രദ്ധിക്കപെടാതെ തുണിയുരിഞ്ഞു ഓടണം...മണ്ണിനെ പുതപ്പാക്കണം... വലിച്ചെറിഞ്ഞു നഗ്നയായി വെയിലിനെ ഉള്ളിലേക്ക് ആഞ്ഞുവലിച്ചു....പുക പുറത്തേക്കു വിട്ടു....തല മുണ്‍ഡനം ചെയ്തു കത്തി പള്ളയിൽ കുത്തി കുടലുമാല പുറത്തെടുത്തു മാലയിടണം....രാക്ഷസ പരിപാടികൾ എല്ലാം തീർത്തു...മനസ്സിന് ശാന്തി കിട്ടി എന്ന് മനസ്സിലാക്കുന്ന നേരത്ത്...കടലിലേക്ക്‌ എടുത്തു ചാടണം...ഓളങ്ങൾക്കൊപ്പം ഒരു റബ്ബർപന്തെന്നപോൽ ഒഴുകി നടക്കണം..ഉള്ളിൽ ഒന്നുമില്ലാത്ത ഒരു റബ്ബർക്കായത്തൊണ്ട്...മരണം പോലും....എത്തി നോക്കാത്ത ഒരു ശവം...കഷ്ടമാണിത്....ആർക്കു കഷ്ടം...ലോകമേ...നിന്റെ വിധിയാണിതെല്ലാം...ഞാൻ എന്ന ശവത്തെ പ്രസവിച്ചതിനു....

കാക്കകൾ ദൂരെയിരുന്ന് വിലപിക്കുന്നുണ്ടായിരുന്നു...



Monday, 21 September 2015

പ്രയാണം...

ആഗ്രഹങ്ങൾ വീണ്ടും അവളുടെ മനസ്സിൽ പൂവിട്ടു തുടങ്ങുകയാണ്...ഒരാളിലേക്കു തന്നെ ഒതുങ്ങി കൂടാനോ..? എന്താലേ??...മാറ്റങ്ങളാണ് സംഭവിക്കുന്നത്‌...നഷട്പെട്ടു എന്ന് കരുതിയ പലതും...തിരിച്ചു വന്നിരിക്കുകയാണ്...സന്തോഷമോ..അതോ...ഭയമോ....ഹാ..കാലമേ..നീ വീണ്ടും എന്തിനാണ് എന്നെ ഇങ്ങനെ ചദിക്കുന്നത്...അങ്ങ് ദൂരേ...വെയിലിന്റെ തീവ്രത വകവെക്കാതെ രണ്ടു പാമ്പുകൾ ഇണചേരുകയാണ്...കണ്ണിൽ നിന്ന് ചൂട് വമിക്കുന്നു...കാറ്റിന്റെ ചൂളം വിളി ചെവികളിൽ മുഴങ്ങുകയായി...ഇരുട്ടിലേക്കുള്ള പ്രയാണം...ഹാ..!
വെറുപ്പ്‌ തോന്നി തുടങ്ങിയിരിക്കുന്നു...

Wednesday, 9 September 2015

ഒരു നാട്യത്തിന്റെ കഥ...

ഒരു രാത്രി കഴിഞ്ഞാൽ ഒരു പകലുണ്ട്...വെളിച്ചത്തിന്റെ പറുദീസയിയാണിപ്പോൾ....കാലത്തിന്റെ വികൃതിയാണോ ഇത്...അതോ വേദനയുടെ ഇടവേളയോ...സംശയത്തിനു പ്രാധാന്യം നല്കണം...അത് ജീവന്റെ നിലനില്പ്പിനു കാരണമാകുന്നു....പ്രണയം ഒരിക്കലും സന്തോഷത്തിനോടല്ല ...വിരഹമാണ് പ്രാണവായു ...വേദനയുടെ രുചി അറിഞ്ഞവർ ആരും അതിന്റെ മത്തു പിടിപ്പിക്കുന്ന ലഹരിയിൽ നിന്ന് കരകയറാൻ ആഗ്രഹിക്കില്ല...തണുത്തുറഞ്ഞു പോകുന്ന പ്രണയത്തിനു വിരാമമിട്ടുകൊണ്ട് എവിടുന്നോ കത്തിപടർന്നു കയറുന്ന തീജ്വാലകൾ....കണ്ണിൽ ഇരുട്ട് കയറി..ശരീരം മുഴുവൻ ദഹിക്കുമ്പോഴും..അതിനോട് ഇഷ്ടക്കേട് തോന്നില്ല...മറിച്ചു വാരിപ്പുണരാനാണ് തോന്നുക...

ഈ നാളുകൾ എത്ര നാൾ നീണ്ടു നില്ക്കും...മധുരം എന്നെ ഭയപ്പെടുത്തുന്നു....സന്തോഷന്റിന്റെ കണ്ണുകളാണ് എങ്ങും...അതിൽ..മറഞ്ഞിരിക്കുന്ന നിഗൂഡത എന്നെ നോക്കി ചിരിക്കുകയാണ്...അത് ചിരിയാണോ അതോ...പ്രണയത്തിന്റെ ദംഷ്ട്രകളോ...രണ്ടുമായാലും അതാണ്‌ എന്റെ സ്വപ്നം...അതിനെ എന്റെതാക്കി മാറ്റുക...വേദന എന്റേതാണ്...എനിക്ക് വേണ്ടി ദേവി സൃഷ്ടിച്ചതാണ് അതിനെ...ആദ്യം..ഒരു കൊള്ളിയാൻ മിന്നുന്ന പോലെ വേഗത്തിൽ കടന്നു പോകുന്ന സ്വർഗം...അതിനു ശേഷം..സ്വർഗത്തെ മുഴുവനായി അറിയാനുള്ള കൊതി ...ശേഷം അനുഭവം...പിന്നെ...ലഹരി...

പക്ഷേ...അറിഞ്ഞില്ലല്ലോ ഞാൻ...ഇതൊരു നാട്യമാണെന്ന്...

Saturday, 5 September 2015

അലച്ചിൽ..!

മനസ്സിന്റെ കോണിൽ വികാരങ്ങൾ ഉണ്ടാവുന്നത് പെട്ടെന്നാണ്...എത്ര ശ്രമിച്ചാലും അതിനെ പിഴുതെറിയാൻ പറ്റില്ല...ഹോ..കഷ്ടം തന്നെ...വികാരങ്ങളും വിചാരങ്ങളുമാണ് എന്നെ ഭരിക്കുന്നത്‌....എന്റെ അടുത്ത സുഹൃത്തുക്കളെല്ലാം എന്നെ ഒരു 'വികാരജീവി'യായിട്ടാണ് കാണുന്നത്...അതിൽ..ഞാൻ മിക്കുവാറും സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു...

ഇഷ്ടങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്...കാലത്തിന്റെ ഒരുതരം മായജാലമാണ് അത്...ഇന്നത്തെ ഇഷ്ടമായിരിക്കില്ല നാളത്തെ ഇഷ്ടം...അതിൽ...ഞാൻ സന്തോഷം കണ്ടെത്തുന്നു...കുറെ ഇഷ്ടങ്ങളുടെ ഉടമയാണ് ഞാൻ എന്ന് ഒരു മടിയും  കൂടാതെ പറയാൻ പറ്റുമല്ലോ...വാക്കുകൾക്ക് ക്ഷാമം വരുന്ന ഒരുതരം ചൂടുകാലമാണിപ്പോൾ...വരണ്ട ഭൂമിയും...വരണ്ട കാറ്റും...

എല്ലാം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു കയറ്റുന്ന ഒരു മരുഭൂമിയാകുന്നു ഞാൻ...എല്ലാം കുടിച്ചു വറ്റിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു...എന്റെ ചുറ്റുമുള്ള കണ്ണീർത്തടങ്ങളെ നിങ്ങൾക്ക് അഭിവാദ്യം...നമ്മുക്ക് ഒരുമിച്ചു വളരാം...ഈ ചെറിയവളുടെ ആഗ്രഹത്തിനായി കുറച്ചു കാലം അനുഭവിക്കൂ...എന്നെ തഴയരുത്....കാരണം...നമ്മൾ ഒന്നാണ്...അല്ലെങ്കിൽ...ഒന്നാവും..

നിന്നെ ഞാൻ പ്രണയിക്കുന്നു...എന്റെ വികാരങ്ങളുടെ ആകെത്തുകയാണ് നീ...കരയരുത് പെണ്ണേ..!! കാരണം...നീ കരഞ്ഞാൽ പിന്നെ...ലോകം ഇല്ല...എല്ലാത്തിന്റെയും പൂർണത നമ്മിലാണ്...പക്ഷെ...സമയം വേണം എനിക്ക്...നിന്റെ ഉള്ളിനെ ഒരു ദീർഘനിശ്വാസത്തിലൂടെ മനസ്സിലാക്കാൻ പറ്റില്ലല്ലോ....ക്ഷമിക്കുക അത്രയും കാലം...പ്രണയത്തിന്റെ പൂർണതക്കായി...

കാലമേ ഞങ്ങളോട് കരുണ കാട്ടുക...! 

Thursday, 3 September 2015

പ്രതിഫലനത്തിന്റെ മരവിപ്പ്..

വീണ്ടും തന്റേതായ ലോകത്തിലേക്ക്‌ തിരിച്ചു വരുകയാണ് അവൾ...ഏതോ ഒരു മഞ്ഞുമൂടി കിടന്ന കാലത്ത് നഷ്ടപെട്ട തന്റെ ജീവിതം....മഞ്ഞു ഉരുകി തീരാറായിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് പറന്നു വരുന്ന ദേശാടനക്കിളികൾ...ജീവിതത്തിന്റെ ചൂട് വീണ്ടും അനുഭവിക്കാൻ പോവുകയാണ് എന്ന തോന്നൽ അവളിൽ സന്തോഷത്തിന്റെ ഓളങ്ങൾ സൃഷ്ടിച്ചു....

വിപ്ലവമായിരുന്നു അവളുടെ ശ്വാസം....ശരികളുടെയും തെറ്റുകളുടെയും ഇടയിൽ കിടന്നു വീര്പ്പുമുട്ടിയ ദിനങ്ങൾ...അവൾ കാണുന്നതും കേൾക്കുന്നതും ശ്വസിക്കുന്നതുമെല്ലാം അവളുടെ ചുറ്റുമുള്ളവരുടെ തെറ്റ്...പക്ഷെ..തന്റെ മനസാക്ഷിയുടെ ശരി തേടിയലഞ്ഞ അവൾക്കു തന്റേതായ സമൂഹത്തിൽ ഇടം ലഭിച്ചില്ല...എങ്കിലും...അവൾ...പൊരുതി....കഥകളിൽ മാത്രം വായിച്ചറിഞ്ഞ യുദ്ധങ്ങൾ അവളുടെ ജീവിതത്തിലും പ്രതിഫലനം കണ്ടു...

പരാജയപ്പെടാൻ ഒട്ടും തയാറല്ലായിരുന്നു അവൾ...എങ്കിലും...അവൾ..ഓടി....ദൂരേക്ക്...എങ്ങോട്ടെന്നറിയാതെ...തിരിഞ്ഞു നോക്കാൻ ധൈര്യമില്ലായിരുന്നു അവൾക്കു...കണ്ണുനീർ കാണാതെയുള്ള ഓട്ടം...എല്ലാം വിട്ടെറിയണമെന്ന ആഗ്രഹവും ആഗ്രഹമില്ലയ്മയും...തകർന്നു പോവാതിരിക്കാനുള്ള അവളുടെ ഒളിച്ചോട്ടം...അവസാനം..ഏതോ ഒരു നാട്ടിൽ ആരാലും അറിയപെടാതെയുള്ള ജീവിതം...രക്ഷപെടാനുള്ള അവളുടെ ആഗ്രഹം തികച്ചും തെറ്റാണെന്നു വിളിച്ചോതുന്ന സന്തർഭങ്ങൽ...തന്റെ ജീവിതത്തിനു ഇങ്ങനെയൊരു അർത്ഥം കൊടുത്ത അവൾ തന്നോട് തന്നെ സഹതപിച്ചു...പക്ഷെ..കാലം...വീണ്ടും അവളോട്‌ കാരുണ്യം കാട്ടി...
തന്റെ വഴി....വീണ്ടും തിരഞ്ഞെടുക്കാനുള്ള ഒരവസരം കൂടി അവൾക്കു നല്കി...കാലത്തിനു പ്രണാമം...പ്രണയത്തിനും വിപ്ലവത്തിനുമായി തന്റെ ജീവിതം അവൾ അടിയറ വച്ചുകഴിഞ്ഞിരിക്കുന്നു...

എന്നെ ഞാനാക്കിയ എന്റെ സമൂഹമേ...നിനക്ക് വിട..!!

Memories - An Analysis

I construct my own past. There’s no truth in it. Though I write about the life I lived I write as an outsider of my own body.  Memories are ...