നിന്റെ എഴുത്തുകളിലൂടെ ഇന്നാണ് കടന്നു പോയത്...ഇത്രയും നാളും മനപ്പൂർവം ഒഴിവാക്കിയ ഒന്നായിരുന്നു അത്...ഇന്നലെ നീ എന്നെ സ്വപ്നത്തിലൂടെ സന്ദർശിച്ചു...അത് വെറുമൊരു കൂടി കാണിച്ച മാത്രമല്ലായിരുന്നു...നമ്മൾ ജീവിച്ചു...സമൂഹത്തിന്റെ ബന്ധനങ്ങളിൽ നിന്നെല്ലാം ഓടിയൊളിച്ചുള്ള ജീവിതം..
എനിക്ക് നിന്നെ ഇഷ്ടമാണ് കുഞ്ഞേ...പക്ഷേ ..നീ ആരെ ആഗ്രഹിക്കുന്നോ..അയാളുടെ ശ്വാസം ഞാനാണ്...നിന്റെ തൂലികയിൽ നിന്നും വിടർന്നു വരുന്ന പൂവുകളിൽ ഒന്നിന്റെയെങ്കിലും ഇതളാകാൻ ഞാൻ കൊതിക്കുന്നു ഈ നിമിഷം..
ഫീലിംഗ് കണ്ഫ്യൂസ് എന്ന് പറഞ്ഞു ഫേസ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടാൽ തീരാവുന്ന പ്രശ്നം മാത്രമാണിതെന്ന് എനിക്കറിയാം..പക്ഷേ..ഒന്നിനും മനസ്സ് സമ്മതിക്കുന്നില്ല...
എനിക്ക് നിന്നോടുള്ളത് എന്താണ് കുഞ്ഞേ...
ഇഷ്ടത്തോടോപ്പമുള്ളത് ഇഷ്ടക്കേടാണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല..ഒളിച്ചു നിന്ന് ഞാൻ നിങ്ങളെ നോക്കി കണ്ടോളാം...ഞാൻ ശ്വാസമായി മാറിയ എന്റെ നിറത്തിനോട്..." നിന്നെ ഞാൻ പ്രണയിക്കുന്നു.."..നിങ്ങൾ ഒന്നാവുക...ഒരു സഞ്ചി നിറയെ ഒരിക്കലും അലിയാത്ത മഞ്ഞു കട്ട നിങ്ങൾക്ക് ഞാൻ സമ്മാനമായി തരാം...മേഘങ്ങൾക്കിടയിൽ അത് സൂക്ഷിച്ചു വച്ചിട്ടുണ്ട്..

No comments:
Post a Comment