Tuesday, 19 January 2016

ഒരുപാട് ഇഷ്ടങ്ങൾ.

ഒന്നായ ഇഷ്ടങ്ങൾ

.ചിരിച്ചു തള്ളിയ ഇഷ്ടം
.കണ്ണീർതുള്ളിയിലെ മഴവില്ല് കാൺകെ കണ്ണിൽ കുത്തിയ ഇഷ്ടം
വേദന പുറത്തു കാട്ടാതെ വീണ്ടും കരഞ്ഞു കാണിച്ചപ്പോൾ കണ്ണിൽ ചുംബിച്ച ഇഷ്ടം (പിന്നീടാണ് അറിഞ്ഞത് അത് വേദനയുടെ കണ്ണീർ ആണെന്ന്..)
.പൊട്ട കിണറ്റിലെ തവളയാണ് നമ്മൾ എന്ന് അപ്പൻ അപ്പൂപ്പന്മാർ ഒരുമിച്ചു അടച്ചാക്ഷേപിച്ചപ്പോൾ ആരും കാണാതെ പോയി കിണറ്റിൽ ചാടി അവിടെ പേക്രോം പേക്രോം എന്ന് കാറി കൊണ്ടിരുന്ന തവളയെ പിടിച്ചു പ്ലാസ്റിക് കൂട്ടിൽ അടച്ചു തീറ്റ കൊടുത്തപ്പോൾ ഉണ്ടായ ഇഷ്ടം
.മൃദുലമല്ലാത്ത നിന്റെ കൈവിരലിൽ മഷി ഇട്ടു നോക്കിയാലും തഴമ്പില്ലാത്ത എന്റെ കൈ വിരലുകൾ കൊണ്ട് ഇക്കിളിയാക്കിയപ്പോൾ ഉണ്ടായ ഇഷ്ടം
.സൂര്യൻ അസ്തമിക്കാറായപ്പോ ഒരുമിച്ചു ജനലരികിൽ നിന്ന് നീ അറിയാതെ നിന്നെ നോക്കിയപ്പോ ഉണ്ടായ ഇഷ്ടം ( കണ്ണ് മഞ്ഞു തുള്ളി പൊഴിക്കുന്നുണ്ടായിരുന്നു)
.ചന്ദ്രനെ നോക്കി ഞാൻ കരഞ്ഞപ്പോൾ പിടിച്ചു തരാം എന്ന് പറഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചപ്പോഴുണ്ടായ ഇഷ്ടം ( അന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല കിട്ടുമെന്ന്)
.സ്ലേടിൽ മഷിക്കുപ്പി പൊട്ടിച്ചു ഒഴിച്ച് അത് കൊണ്ട് ആനയെ വരയ്ക്കാൻ ശ്രമിച്ചപ്പോൾ..എന്റെ ചെവിക്കു പിടിച്ചു തിരിച്ചപ്പോഴുണ്ടായ ഇഷ്ടം.
.
.
.
.
.
ഇഷ്ടങ്ങൾ തീരില്ല ഇവിടെ.യഥാർത്ഥ ഇഷ്ടങ്ങൾ ഇതൊക്കെ ആണെന്ന് ഒരുമിച്ചു പറയുമ്പോഴുണ്ടാകുന്ന ഇഷ്ടമാണ് എന്റെ ഇഷ്ടം(നമ്മുടെ) സന്തോഷത്തിന്റെ ഈ ഇഷ്ടകാലം ഒരു വാക്കിൽ വേണമെങ്കിൽ അവസാനിക്കാം എന്ന് ഓർക്കുമ്പോഴുണ്ടാകുന്ന വേദനയെ ഇഷ്ടം എന്ന് വിളിക്കുന്ന നമ്മൾ യഥാർത്ഥത്തിൽ വട്ടന്മാരാണ്

സ്വബോധം നഷ്ടമായത് കൊണ്ട് എന്ത് വേണമെങ്കിലും കാറിക്കൂവാലോ എന്ന ആശ്വാസമാണ് ഇന്ന് നമ്മുക്കുള്ളത്.

No comments:

Post a Comment

Memories - An Analysis

I construct my own past. There’s no truth in it. Though I write about the life I lived I write as an outsider of my own body.  Memories are ...