Sunday, 27 March 2016

ഉയിർപ്പ്

എന്റെ സ്വപ്‌നങ്ങൾ അവർക്ക് വലിയ മാലിന്യക്കൂമ്പാരമായിരുന്നു.
കപട പരിസ്ഥിതി പ്രവർത്തകർ വന്നു അതിനെ കത്തിച്ചു ചാമ്പലാക്കി.
ഇനി എന്ത് എന്ന ചോദ്യത്തിനു ഉത്തരമായി എന്റെ ശരീരം അവർ കണ്ടെടുത്തു ചുട്ടു.
നാശം അവസാനിച്ചല്ലോ എന്ന് അവർ കരുതിക്കാണണം
പക്ഷേ..വീണ്ടും ജനിക്കാനുള്ള വിത്തുകൾ പാകിയിട്ടാണ് ഞാൻ എന്നെ കൊടുത്തത്.
എന്റെ ഔദാര്യം ആയിരുന്നു അതെന്നു പോലും അവർക്ക് മനസിലായില്ല.
എന്റെ പൂർവകാല അന്ധധയാണ് അവരെ ബാധിച്ചിരിക്കുന്നത്.

അന്ത്യമില്ല ഒന്നിനും.

വരും കാലങ്ങളിൽ വീണ്ടും എന്നെ കണ്ടാൽ പേടിക്കരുത്.
അവർ ഭയപ്പെട്ടു ഓടിയൊളിക്കും എന്ന് എനിക്ക് അറിയാം.
എന്നാലും ഒരു മുന്നറിയിപ്പ് കൊടുത്തു എന്ന് മാത്രം.
അന്ത്യമില്ലാത്ത ഒന്നിനെയാണല്ലോ അവർ കൊല്ലാൻ നോക്കിയത് എന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു.
കാപട്യം ഇല്ലാത്ത എന്റെ സ്വപ്നങ്ങളെയാണ് അവർ അന്ന് ചുട്ടു കരിച്ചത്.

അന്ത്യമില്ല ഒന്നിനും എന്ന് മനസ്സിലാക്കിക്കൊള്ളുക.

No comments:

Post a Comment

Memories - An Analysis

I construct my own past. There’s no truth in it. Though I write about the life I lived I write as an outsider of my own body.  Memories are ...