വീണ്ടും തന്റേതായ ലോകത്തിലേക്ക് തിരിച്ചു വരുകയാണ് അവൾ...ഏതോ ഒരു മഞ്ഞുമൂടി കിടന്ന കാലത്ത് നഷ്ടപെട്ട തന്റെ ജീവിതം....മഞ്ഞു ഉരുകി തീരാറായിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് പറന്നു വരുന്ന ദേശാടനക്കിളികൾ...ജീവിതത്തിന്റെ ചൂട് വീണ്ടും അനുഭവിക്കാൻ പോവുകയാണ് എന്ന തോന്നൽ അവളിൽ സന്തോഷത്തിന്റെ ഓളങ്ങൾ സൃഷ്ടിച്ചു....
വിപ്ലവമായിരുന്നു അവളുടെ ശ്വാസം....ശരികളുടെയും തെറ്റുകളുടെയും ഇടയിൽ കിടന്നു വീര്പ്പുമുട്ടിയ ദിനങ്ങൾ...അവൾ കാണുന്നതും കേൾക്കുന്നതും ശ്വസിക്കുന്നതുമെല്ലാം അവളുടെ ചുറ്റുമുള്ളവരുടെ തെറ്റ്...പക്ഷെ..തന്റെ മനസാക്ഷിയുടെ ശരി തേടിയലഞ്ഞ അവൾക്കു തന്റേതായ സമൂഹത്തിൽ ഇടം ലഭിച്ചില്ല...എങ്കിലും...അവൾ...പൊരുതി....കഥകളിൽ മാത്രം വായിച്ചറിഞ്ഞ യുദ്ധങ്ങൾ അവളുടെ ജീവിതത്തിലും പ്രതിഫലനം കണ്ടു...
പരാജയപ്പെടാൻ ഒട്ടും തയാറല്ലായിരുന്നു അവൾ...എങ്കിലും...അവൾ..ഓടി....ദൂരേക്ക്...എങ്ങോട്ടെന്നറിയാതെ...തിരിഞ്ഞു നോക്കാൻ ധൈര്യമില്ലായിരുന്നു അവൾക്കു...കണ്ണുനീർ കാണാതെയുള്ള ഓട്ടം...എല്ലാം വിട്ടെറിയണമെന്ന ആഗ്രഹവും ആഗ്രഹമില്ലയ്മയും...തകർന്നു പോവാതിരിക്കാനുള്ള അവളുടെ ഒളിച്ചോട്ടം...അവസാനം..ഏതോ ഒരു നാട്ടിൽ ആരാലും അറിയപെടാതെയുള്ള ജീവിതം...രക്ഷപെടാനുള്ള അവളുടെ ആഗ്രഹം തികച്ചും തെറ്റാണെന്നു വിളിച്ചോതുന്ന സന്തർഭങ്ങൽ...തന്റെ ജീവിതത്തിനു ഇങ്ങനെയൊരു അർത്ഥം കൊടുത്ത അവൾ തന്നോട് തന്നെ സഹതപിച്ചു...പക്ഷെ..കാലം...വീണ്ടും അവളോട് കാരുണ്യം കാട്ടി...
തന്റെ വഴി....വീണ്ടും തിരഞ്ഞെടുക്കാനുള്ള ഒരവസരം കൂടി അവൾക്കു നല്കി...കാലത്തിനു പ്രണാമം...പ്രണയത്തിനും വിപ്ലവത്തിനുമായി തന്റെ ജീവിതം അവൾ അടിയറ വച്ചുകഴിഞ്ഞിരിക്കുന്നു...
എന്നെ ഞാനാക്കിയ എന്റെ സമൂഹമേ...നിനക്ക് വിട..!!

No comments:
Post a Comment