മനസ്സിന്റെ കോണിൽ വികാരങ്ങൾ ഉണ്ടാവുന്നത് പെട്ടെന്നാണ്...എത്ര ശ്രമിച്ചാലും അതിനെ പിഴുതെറിയാൻ പറ്റില്ല...ഹോ..കഷ്ടം തന്നെ...വികാരങ്ങളും വിചാരങ്ങളുമാണ് എന്നെ ഭരിക്കുന്നത്....എന്റെ അടുത്ത സുഹൃത്തുക്കളെല്ലാം എന്നെ ഒരു 'വികാരജീവി'യായിട്ടാണ് കാണുന്നത്...അതിൽ..ഞാൻ മിക്കുവാറും സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു...
ഇഷ്ടങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്...കാലത്തിന്റെ ഒരുതരം മായജാലമാണ് അത്...ഇന്നത്തെ ഇഷ്ടമായിരിക്കില്ല നാളത്തെ ഇഷ്ടം...അതിൽ...ഞാൻ സന്തോഷം കണ്ടെത്തുന്നു...കുറെ ഇഷ്ടങ്ങളുടെ ഉടമയാണ് ഞാൻ എന്ന് ഒരു മടിയും കൂടാതെ പറയാൻ പറ്റുമല്ലോ...വാക്കുകൾക്ക് ക്ഷാമം വരുന്ന ഒരുതരം ചൂടുകാലമാണിപ്പോൾ...വരണ്ട ഭൂമിയും...വരണ്ട കാറ്റും...
എല്ലാം ഉള്ളിലേക്ക് ആഞ്ഞു വലിച്ചു കയറ്റുന്ന ഒരു മരുഭൂമിയാകുന്നു ഞാൻ...എല്ലാം കുടിച്ചു വറ്റിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു...എന്റെ ചുറ്റുമുള്ള കണ്ണീർത്തടങ്ങളെ നിങ്ങൾക്ക് അഭിവാദ്യം...നമ്മുക്ക് ഒരുമിച്ചു വളരാം...ഈ ചെറിയവളുടെ ആഗ്രഹത്തിനായി കുറച്ചു കാലം അനുഭവിക്കൂ...എന്നെ തഴയരുത്....കാരണം...നമ്മൾ ഒന്നാണ്...അല്ലെങ്കിൽ...ഒന്നാവും..
നിന്നെ ഞാൻ പ്രണയിക്കുന്നു...എന്റെ വികാരങ്ങളുടെ ആകെത്തുകയാണ് നീ...കരയരുത് പെണ്ണേ..!! കാരണം...നീ കരഞ്ഞാൽ പിന്നെ...ലോകം ഇല്ല...എല്ലാത്തിന്റെയും പൂർണത നമ്മിലാണ്...പക്ഷെ...സമയം വേണം എനിക്ക്...നിന്റെ ഉള്ളിനെ ഒരു ദീർഘനിശ്വാസത്തിലൂടെ മനസ്സിലാക്കാൻ പറ്റില്ലല്ലോ....ക്ഷമിക്കുക അത്രയും കാലം...പ്രണയത്തിന്റെ പൂർണതക്കായി...
കാലമേ ഞങ്ങളോട് കരുണ കാട്ടുക...!

No comments:
Post a Comment