Monday, 17 August 2015

വീണ്ടുമൊരു നുഴഞ്ഞുകയറ്റം..

       പ്രണയത്തിന്റെ പൊള്ളയായ സത്യത്തെപ്പറ്റി അഗാതമായി ചിന്തിച്ചുക്കൊണ്ടിരുന്ന സമയത്താണ് എനിക്ക് ഒരു സുഹൃത്തിനെ കിട്ടിയത്...എപ്പോഴും വായനാലോകത്തുള്ള നക്ഷത്രങ്ങളെയും ചന്ദ്രനെയും കൂട്ട് പിടിച്ചു അവരുടെ കൂടെ സഹവസിക്കുന്ന ഒരു "ബുദ്ധിജീവി" കുട്ടി...മറ്റുള്ളവരുടെ ജീവിതത്തിന്റെയും മനസ്സിന്റെയും വേര് സംസാരത്തിലൂടെ മാന്തിയെടുക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തുന്ന നിലയ്ക്ക് ഈ കുട്ടിയെ ശെരിക്കുമൊന്നു അറിയണമെന്ന് തോന്നി...അതിന്പ്രകാരം...ഓരോ നിമിഷവും അവരുടെ കൂടെ ചിലവഴിക്കുനതിനു ഞാൻ  കാരണങ്ങൾ പിടിച്ചുകൊണ്ടേയിരുന്നു...

         അവിടെ..ഒരു യാത്ര തുടങ്ങുകയായി...വിചാരങ്ങൾക്കപ്പുറം പ്രണയത്തിന്റെ നിഗൂഡത അറിഞ്ഞിട്ടുള്ള ഒരു വ്യക്തിയായിരുന്നു എന്റെ സുഹൃത്ത്...അവരുടെ ദിവ്യാനുഭവം പങ്കുവെക്കുന്നതിൽ നിന്നും ഭാഷ ചിലപ്പോഴൊക്കെ ഒളിച്ചോടുന്നതായിതോന്നുകയുണ്ടായി...പക്ഷെ...എന്തിരുന്നാലും...ശരീരത്തിന്റെ തടാകമായ കണ്ണ്..ആ ഒരു കുറവ് വെളിച്ചത്തു കൊണ്ടുവന്നതേയില്ല...മരിച്ചു മണ്ണടിഞ്ഞു പോയ ആ മനുഷ്യനോടുള്ള എന്റെ കൂട്ടുകാരിയുടെ ബന്ധം...എന്റെ കാഴ്ചപ്പാടുകൾ  മാറ്റിമറിച്ചു എന്ന് തന്നെ പറയാം...

         പ്രണയത്തിനു കാലമില്ല...അതിനു പൊള്ളയായ സത്യങ്ങളില്ല...മറിച്ചു ...വിശുദ്ധ സത്യമാണുള്ളത്...ജീവിതമൊരു ആഘോഷമാക്കുകയാണ് എന്റെ കുട്ടി..."ചിലപ്പോഴൊക്കെ ഭ്രാന്തു പിടിക്കും" എന്ന എന്റെ കുട്ടീടെ പ്രസ്താവന എന്നെ എന്തൊക്കെയോ വൈകാരിക തലത്തിലേക്കു ഓടിച്ചു...പക്ഷെ...അവരുടെ മുഖത്ത് ഞാൻ ദർശിച്ചതു പ്രണയത്തിന്റെ മൂർത്തിഭാവമായിരുന്നു....ജീവൻ അവശേഷിക്കുന്ന കാലമൊക്കെയും തന്റെ പ്രണയിതാവിനെയും സ്വപ്നം കണ്ടു ജീവിക്കും എന്ന ആത്മവിശ്വാസം...

No comments:

Post a Comment

Memories - An Analysis

I construct my own past. There’s no truth in it. Though I write about the life I lived I write as an outsider of my own body.  Memories are ...