നിന്റെ വിയർപ്പിൻ തുള്ളിയിലെ ഒരു കണികയെങ്കിലും ആകാൻ ഞാൻ ഒരിക്കൽ ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണ്....പക്ഷേ...എന്ന് നീയെന്നെ തള്ളിപറഞ്ഞോ...അന്നാണ് ഞാൻ ആദ്യമായി തീരുമാനമെടുക്കാൻ പഠിക്കുന്നത്...എന്നെ പ്രാപ്തയാക്കിയതിനു അങ്ങേക്ക്...കണ്ണീരിൽ കുതിർന്ന നന്ദി... സ്വയമേ ചതിച്ചുള്ള തീരുമാനമായിരുന്നു അതെന്നു മനസ്സിലാക്കാൻ കാലങ്ങളോ യുഗങ്ങളോ വേണ്ടി വന്നില്ല...മറിച്ചു...വെറുമൊരു നിമിഷം...
കാലങ്ങളോളം നീണ്ടു നിക്കുമെന്ന് കരുതിയ ഈ പ്രതിഭാസം...നമ്മുടെ രണ്ടാളുകളുടെയും കഴിവുകേട് നിമിത്തം...പൊട്ടിത്തെറിച്ചു പോയി....ചിരിയാണ് വരുന്നത്...പൊട്ടിച്ചിരിച്ചു പുല്ല്ച്ചാടികളെ പോലെ ചാടിച്ചാടി നടന്നിരുന്ന നിമിഷത്തെ ഓർത്തു ലജ്ജിക്കുക തന്നെ വേണം...ലജ്ജിച്ചു...തല താഴ്ത്തി...നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ വയ്യാതെ...അടുത്ത് കാണുന്ന ഏതെങ്കിലും ഒരു എലിയുടെ മാളത്തിൽ കയറി ഒളിക്കണം...രാത്രി സഞ്ചാരവും ആവാം....
എന്തിനാണ് ഇങ്ങനെയെന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല...ഒരുതരം മരവിപ്പ്...നടു റോഡിൽ നിന്നും അതാ രണ്ടു പട്ടികൾ സ്നേഹസംഭാഷണം നടത്തുന്നു...ലോകം അത് കാണുന്നു...പ്രോത്സാഹിപ്പിക്കുന്നു....പക്ഷേ...മനുഷ്യബന്ധങ്ങൾ....പട്ടികളെക്കാൾ വില കുറഞ്ഞവരാണോ മനുഷ്യർ...ആലോചിക്കേണ്ടിയിരിക്കുന്നു...സ്നേഹത്തിനും പ്രേമത്തിനും കടിഞ്ഞാണ്‍ ഇടാത്ത സമയം...കാലം...എന്തിനാണ് എന്നെ തിരസ്കരിച്ചത് എന്ന് ചോദിക്കാൻ ഞാൻ ആളല്ല...ചില പ്രതിഭാസങ്ങൾ...നശ്വരമാണ്...ചിലത്..അനശ്വരവും...അതിനാൽ....എന്നിൽ..നീ മരിക്കുന്ന അന്ന്...ഞാൻ വരും..നിന്റെ അടുക്കൽ...ഒരിക്കൽ..നീ ചെയ്ത ശരിയെ അനുമോദിക്കാൻ...
നീ കാത്തിരിക്കുകയാവും അന്ന്...നിന്റെ പ്രണയത്തിനും ശേഷം..വെറുപ്പിനും..പാത്രമായ എന്റെ വരവിനു വേണ്ടി...അന്ന് ചിലപ്പോ...നീ എന്നെ പ്രണയിക്കും...പക്ഷേ...എനിക്കത് മടക്കിത്തരാൻ ഒക്കുവോ...അറിയില്ല...ഇല്ലാന്ന് പറയുന്നതായിരിക്കും നന്ന്...അനുമോദനം സ്വീകരിച്ചു...എന്നെ പറഞ്ഞു വിടാൻ നീ മടിക്കും...എന്റെ കൈത്തണ്ടിൽ പിടിച്ചു...യാചിക്കും...പക്ഷേ...കാലത്തിന്റെ ചേറിൽ വീണു ഞാൻ...തിരിഞ്ഞു നടക്കും...
ഒരു കണ്ണുനീർ തുള്ളി പോലും പൊഴിക്കാനാവാതെ...

No comments:
Post a Comment