Tuesday, 15 December 2015

തലക്കെട്ടില്ല..

നീണ്ട കൈവിരലുകൾ എന്നെ തലോടുമായിരുന്നു..പക്ഷെ..അത് കാലത്തിന്റെ മായയിൽ പൊടിഞ്ഞു പോയി..ഇന്ന്..ഈ മരുഭൂമിയിൽ നിന്ന് കൊണ്ട് ചെമന്ന ആകാശത്തേക്ക് നോക്കുമ്പോൾ..കാണാം...അങ്ങ്..ദൂരെ..പൊടിപടലം...നീലയുടെ മണം...തണുത്തുറഞ്ഞു കിടക്കുമായിരുന്ന ഹൃദയത്തിന്റെ കോണിൽ നീ സ്പർശിച്ചപ്പോൾ..ചൂടിന്റെ ഒരു സ്ഫോടനം തന്നെ നടന്നു...പക്ഷെ..അറിഞ്ഞിരുന്നില്ല..അത് നഷ്ടപെടുമെന്നു...കാലത്തിനും അനുഭവങ്ങൾക്കും കുശുമ്പു തോന്നി തുടങ്ങി എന്ന് നമ്മൾ ഓർത്തില്ല..
ഒരിക്കൽ കൂടി..നിന്റെ നനുത്ത വിരലുകൾ എന്റെ മുടിയെ സ്പർശിചിരുന്നെന്കിൽ...എന്റെ ഹൃദയം ഇവിടെ ഈ മാറാല മൂടിയ കോണിൽ നിന്ന് വിതുമ്പുകയാണെന്ന് നീ ഒരിക്കലും അറിയരുത്...കാരണം...സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഒരു കണിക പോലും ഇല്ലാത്ത ഒരു തടികക്ഷണം ആണ് ഞാൻ ഇന്ന്..എല്ലാം എനിക്ക് നഷ്ടമായിരിക്കുന്നു...ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാത്ത ഒരു പാഴ്ത്തടി...വീണ്ടും ഒരു മടങ്ങി വരവ്..അറിയില്ലല്ലോ കാലത്തിന്റെ സ്വപ്നം എന്താണെന്ന്..നമ്മൾ വെറും കളിപ്പാവകളാണ് കുഞ്ഞേ..
ഒരു വേള കൂടി നിന്റെ മടിയിൽ തല ചായ്ച്ചു കരയാൻ പറ്റുമായിരുന്നെങ്കിൽ എന്ന്..എത്രയോ തവണ ഞാൻ ആശിക്കാറുണ്ട്..ഇന്ന്..നമ്മൾ എന്നത് ഒരു സങ്കൽപം മാത്രമാണ്...വിറയലോടെയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്..നന്ദിയുണ്ട്...ഒരു യുഗം മുഴുവൻ മനസ്സിൽ കൊണ്ട് നടക്കാനുള്ള ഓർമ്മകൾ തന്നതിന്...

No comments:

Post a Comment

Memories - An Analysis

I construct my own past. There’s no truth in it. Though I write about the life I lived I write as an outsider of my own body.  Memories are ...