Thursday, 13 August 2015

വേലിയേറ്റം

          അഗാധതയിലെക്കുള്ള യാത്രയാണ്..ആഗ്രഹവും സ്വപ്നവും കൊണ്ട് ചെന്ന് നിർത്തിയതോ നിന്റെ മുമ്പിലും..പക്ഷെ...ഒരു സ്പർശത്തിന്റെ അകലമുണ്ടായിരുന്നു..എന്തിനോ വേണ്ടി കൊതിക്കുന്ന നിന്റെ മനസ്സിലേക്കുള്ള അകലമാണ് അത്...തിരിച്ചറിവിന്റെ ഒരു കണിക പോലും ഇല്ലാതിരുന്ന കാലത്തുള്ള യാത്ര...അതിനാൽ...മായയിൽ വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്...ഒരു  ''ഉട്ടോപ്പ്യൻ  ലോകം"..ഹാ..!! ചിരി വരുന്നല്ലോ...ഒരു ചിരിയിൽ മാത്രം ഒതുക്കി ഉള്ളു നിറയ്ക്കണം...അതാണ്‌ ആഗ്രഹമിപ്പോൾ...
             
            നേടിയതെന്തോ...അത് ഉപേക്ഷിച്ചു...നഗ്നതയിലെക്കുള്ള ഓടിക്കേറൽ...ഓരോ ചുവടിലും ഭയം ഒരു വില്ലൻ കണക്കെ ഒളിഞ്ഞിരിപ്പുണ്ട്..ചുവപ്പും വെള്ളയുമാണ് നിറമിപ്പോൾ..ചിലപ്പോ..ശ്യൂനതയാണ്...കറുപ്പ്..ഹോ..

            നീണ്ട കാത്തിരിപ്പിന് ശേഷമുള്ള  ഒരു യാത്രയാണിന്ന്...നീലയും പച്ചയും നിറയെ ഉള്ള ഒരു കുന്നിനു ചെരുവിലെക്കുള്ള...തെളിഞ്ഞ യാത്ര..കാറ്റും മഴയും ഉണ്ട് കൂട്ടായി...പക്ഷെ..നിറം എവിടെയോ പോയി ഒളിച്ചു..അത് സാരമില്ല എന്ന് വിശ്വസിക്കുകയാണ് ഞാനിന്നു..കാരണം...എത്തിപ്പെടണം എനിക്ക്...അഗാധതയിൽ...അവിടെ..കറുപ്പല്ല...മറിച്ചു..ചൂടാണ്...നിറമാണ്..നീലാകാശത്തിന്റെ നിറം..പച്ച പരവതാനിയുടെ നിറം...ഹാവൂ ..സന്തോഷമാണ്..യാത്ര  തുടങ്ങുകായി...   

No comments:

Post a Comment

Memories - An Analysis

I construct my own past. There’s no truth in it. Though I write about the life I lived I write as an outsider of my own body.  Memories are ...